fbpx
ദുബായ് ബിസിനസ്സ്

ടെക്നോളജി നൽകുന്ന സൗഭാഗ്യങ്ങൾ ഏറ്റുവാങ്ങാൻ പ്രൊഫെഷണൽസ് സജ്ജരാകണമെന്ന് ICAI ദുബായ് ചെയർമാൻ മഹമൂദ് ബങ്കാര

ദുബായ്: ഇന്ന് നമ്മുടെ സങ്കല്പങ്ങൾക്കപ്പുറത്തു അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ടെക്നോളജി നമുക്ക് നൽകിക്കൊണ്ടിരിക്കുന്ന നിരവധി അപ്രതീക്ഷിത സൗഭാഗ്യങ്ങളുണ്ടെന്നും അവ സ്വീകരിക്കാൻ തക്ക വിധത്തിൽ പുതിയ ലോകക്രമം സജ്ജമാകേണ്ടതുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI ) ദുബായ് ചാപ്റ്റർ ചെയർമാൻ മഹമൂദ് ബങ്കാര അഭിപ്രായപ്പെട്ടു.

ഇന്ന് ദുബായിൽ ലെ മെറിഡിയൻ ഹോട്ടലിൽ ആരംഭിക്കുന്ന ദ്വിദിന ICAI വാർഷിക സമ്മേളനത്തിന് മുന്നോടിയായി ദുബായ് വാർത്തയോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇന്ത്യയുടെ അഭിമാനങ്ങളായ ഒളിമ്പ്യൻ അഭിനവ് ബിന്ദ്ര, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, SBI മേധാവി അനുസ്യുള കാന്ത്, നടനും മോട്ടിവേഷൻ സ്‌പീക്കറുമായ ആശിഷ് വിദ്യാർത്ഥി, DU ടെലികോം മേധാവി ഒസ്മാൻ സുൽത്താൻ, ICAI ഇന്ത്യ പ്രസിഡന്റ് പ്രഭുല്ല ചാജേഡ്, ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ തുടങ്ങിയ പ്രഗത്ഭരുടെ സാന്നിധ്യത്തിലാണ് ഇന്നും നാളെയും ICAI ദുബായ് ചാപ്റ്റർ പരിപാടി നടക്കുന്നത്. ഇന്ന് വൈകുന്നേരം ഉൽഘാടന സെഷനിൽ യുഎ ഇ ടോളറൻസ് മന്ത്രി H.E ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പങ്കെടുക്കുന്നുണ്ട്. Accelerating Millennium Strides എന്ന ആശയമാണ് ICAI ദുബായ് ചാപ്റ്റർ ഈ മുപ്പത്തി ഏഴാം വാർഷിക സമ്മേളനത്തിന് നൽകിയിരിക്കുന്നത്.

error: Content is protected !!