fbpx
Info UAE News അബൂദാബി ആരോഗ്യം ദുബായ്

യുഎ ഇയിൽ ആശ്വാസമായി പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു – SEPTEMBER 15

The lowest daily covid cases in the UAE in a year - SEPTEMBER 15

ഈ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് യുഎഇയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 608 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 706 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 608 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 730,743 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 706 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 722,073 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,068 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 6,602 സജീവ കോവിഡ് കേസുകളാണുള്ളത്.

311,171 അധിക പരിശോധനകളിലൂടെയാണ് 608 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!