fbpx
Info UAE News എക്സ്പോ 2020 ദുബായ്

എക്സ്പോ 2020 ദുബായ് : സന്ദർശകർക്ക് വാക്സിനേഷൻ / നെഗറ്റീവ് പിസിആർ പരിശോധനാഫലം നിർബന്ധം

Expo 2020 Dubai: Vaccination / Negative PCR test results mandatory for visitors

എക്സ്പോ 2020 ദുബായ് വേദി സന്ദർശിക്കാൻ വാക്സിനേഷൻ എടുത്തതിന്റെ തെളിവോ നെഗറ്റീവ് പിസിആർ പരിശോധനാഫലമോ ഹാജരാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് ബുധനാഴ്ചയാണ് ഇക്കാര്യം സംബന്ധിച്ച പുതിയ സുരക്ഷാ പ്രോട്ടോക്കോൾ എക്സ്പോ സംഘാടകർ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 18 ഉം അതിനുമുകളിലും പ്രായമുള്ള ദുബായിലെ എക്സ്പോ 2020 വേദി സന്ദർശിക്കുന്നവർ അവരുടെ സർക്കാർ അംഗീകരിച്ച ഏതെങ്കിലും വാക്സിൻ അല്ലെങ്കിൽ സന്ദർശനത്തിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ പരിശോധനയുടെ തെളിവ് ഹാജരാക്കേണ്ടതുണ്ട്. 2021 ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന എക്‌സ്‌പോ 2022 മാര്‍ച്ച്‌ 31 വരെ നീണ്ടുനില്‍ക്കും

ഇതിനകം ടിക്കറ്റ് എടുത്ത വാക്സിനേഷൻ എടുക്കാത്തവർ എക്സ്പോ 2020 സൈറ്റിനോട് ചേർന്നുള്ള പിസിആർ ടെസ്റ്റിംഗ് ഫെസിലിറ്റിയിൽ പിസിആർ പരിശോധന നടത്തി എക്സ്പോ വേദി സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.

എക്സ്പോയുടെ ഒരു ദിവസത്തേക്കുള്ള എൻട്രിയ്ക്കും മൾട്ടി എൻട്രിയ്ക്കുള്ള ടിക്കറ്റിന്റെ കൂടെ PCR ടെസ്റ്റ് സൗജന്യമായിരിക്കും. ദുബായ് നഗരത്തിലുടനീളമുള്ള ടെസ്റ്റിംഗ് സെന്ററുകളിലും PCR ടെസ്റ്റ് ലഭ്യമാകും.

വിശദ വിവരങ്ങൾ എക്സ്പോയുടെ വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

 

error: Content is protected !!