fbpx
Info UAE News അബൂദാബി ദുബായ് ഷാർജ

ഐപിഎൽ : യുഎഇയിലെ സ്റ്റേഡിയങ്ങളിൽ കാണികളെ അനുവദിക്കുമെന്ന് BCCI

IPL: BCCI to allow spectators in stadiums in UAE

കോവിഡ് സാഹചര്യത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം യുഎഇയിലെ സ്റ്റേഡിയങ്ങളിൽ സെപ്റ്റംബർ 19 ന് പുനരാരംഭിക്കുമ്പോൾ ആരാധകർക്ക് കാണാൻ അവസരമുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) സ്ഥിരീകരിച്ചു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലെ കോവിഡ് പ്രോട്ടോക്കോളുകളും യുഎഇ സർക്കാർ നിയന്ത്രണങ്ങളും കണക്കിലെടുത്ത് പരിമിതമായ കാണികൾക്കായിരിക്കും ഐപിഎൽ കാണാൻ അവസരമുണ്ടാകുക.

അഞ്ച് തവണ ചാമ്പ്യന്മാരും നിലവിലെ കിരീടാവകാശികളുമായ മുംബൈ ഇന്ത്യൻസ് മൂന്ന് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് സെപ്റ്റംബർ 19 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നേരിടുക.

ആരാധകർക്ക് സെപ്റ്റംബർ 16 മുതൽ ഐപിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.iplt20.com ലും PlatinumList.net എന്ന വെബ്സൈറ്റിലും ടിക്കറ്റ് വാങ്ങാനാകുമെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!