fbpx
Info ആരോഗ്യം കേരളം

കോവിഡ് 19 : കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു

Covid 19: Kerala stops publishing test positivity rates

കേരള സര്‍ക്കാര്‍ ഇനി മുതൽ കൊവി‍‍ഡ് 19 രോഗ വ്യാപന തോത് മനസ്സിലാക്കുന്നതിനുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( TPR ) പ്രസിദ്ധീകരിക്കില്ല. ഇന്നലെ കൊവിഡ് കണക്ക് പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലും TPR  ഒഴിവാക്കിയിരുന്നു. കേരളത്തിലെ കോവിഡ് വാക്സിന്‍ ഒരു ഡോസ് എങ്കിലും എടുത്തവര്‍‍ 80 % കഴിഞ്ഞാൽ TPR അടിസ്ഥാനമാക്കി വ്യാപനം വിലയിരുത്തേണ്ട എന്നതായിരുന്നു വിദഗ്ധ സമിതി നിര്‍ദ്ദേശം. രണ്ടാം തരംഗത്തിൽ രോഗബാധ എത്രപേര്‍ക്ക് എന്നറിയുന്നതിനേക്കാള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എത്രയെന്ന് അറിയുന്നതിനായിരുന്നു ആളുകൾക്ക് താത്പര്യം.

ഒരു ദിവസം നടത്തിയ ആകെ പരിശോധനയിൽ എത്രപേര്‍ രോഗികള്‍ എന്നതാണ് TPR. നേരത്തെ, കേരളത്തിൽ കണ്ടെയിൻമെന്റ് സോണുകള്‍ തിരിക്കുന്നതും അടച്ചിടുന്നതും ടിപിആര്‍ അടിസ്ഥാനമാക്കി ആയിരുന്നു.

കോവിഡ്  വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം കടന്നതോടെയാണ് ടിപിആര്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയത്. ഡബ്ല്യൂ ഐ പി ആര്‍ അടിസ്ഥാനത്തിൽ വാര്‍ഡുകള്‍ അടച്ചിടുന്നത് ഒഴിവാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

 

 

error: Content is protected !!