fbpx
Info UAE News ദുബായ്

ദുബായിലെ ജബൽ അലിയിൽ പുതിയതായി വരുന്ന ക്ഷേത്രത്തിന്റെ നിർമ്മാണം 50% പൂർത്തിയായി

Construction of the new temple at Jebel Ali in Dubai is 50% complete

ദുബായിലെ ജബൽ അലിയിൽ 2020 ആഗസ്ത് 29ന് തറക്കല്ലിട്ട ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടങ്ങളുടെ നിർമ്മാണം 50% പൂര്‍ത്തിയായതായി ദുബായ് ഹിന്ദു ടെമ്പിള്‍ ട്രസ്റ്റിമാരിലൊരാളായ രാജു ഷ്രോഫ് അറിയിച്ചു.

ബര്‍ദുബായിലെ സിന്ധി ഗുരുദര്‍ബാറിന്റെ ഭാഗമായാണ് ജബല്‍ അലിയിലെ ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയോട് ചേര്‍ന്ന് പുതിയ ക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നതെന്ന് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.

അബുദാബിയിലെ അബു മുരേഖ പ്രദേശത്ത് വരുന്ന ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ BAPS ഹിന്ദു മന്ദിറിന് പുറമേയാണ് ഈ ക്ഷേത്രം ഒരുങ്ങുന്നത്. ക്ഷേത്ര നിർമ്മാണം ഏകദേശം 50-52 ശതമാനം പൂർത്തിയാക്കിയിരിക്കുന്നു. ഘടന തയ്യാറാണ്. ഇപ്പോൾ അവശേഷിക്കുന്നത് ഫിനിഷിംഗ് ജോലിയാണെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്ന 15 ദേവതകളെ ഉള്‍ക്കൊള്ളുന്നതായിരിക്കും ജബല്‍ അലിയിലെ പുതിയ ക്ഷേത്രം. 15 ഹൈന്ദവ ദേവതകളുടെ വിഗ്രഹങ്ങള്‍ക്കൊപ്പം സിഖ് വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബും ക്ഷേത്രത്തിലുണ്ടാവും.

നാലു നിലകളിലായാണ് ക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നത്. പാര്‍ക്കിംഗിനും മറ്റുമായി രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. ഗ്രൗണ്ട് ഫ്‌ളോറില്‍ വിവാഹങ്ങള്‍ക്കും മറ്റ് സാമൂഹിക കൂടിച്ചേരലുകള്‍ക്കുമായി ഒരുക്കിയ വിശാലമായ ഹാളാണുള്ളത്. വിവിധോദ്ദേശ്യ മുറികളും ഈ നിലയിലുണ്ട്. ഒന്നാം നിലയിലാണ് പ്രാര്‍ഥനാ ഹാള്‍. 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രാര്‍ഥനാ ഹാളിന്റെ മധ്യത്തിലായി 14 മീറ്റര്‍ ചുറ്റളവില്‍ മനോഹരമായ ക്ഷേത്ര കുംഭവും നിര്‍മിക്കുന്നുണ്ട്.

error: Content is protected !!