fbpx
Info UAE News അബൂദാബി

ദുൽഖർ സൽമാന് യുഎഇയുടെ ഗോൾഡൻ വിസ.

Dulquer Salman Golden Visa of the UAE.

മമ്മൂട്ടിയുടെ മകനും സിനിമാതാരവുമായ ദുൽഖർ സൽമാന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സെക്രട്ടറി സഊദ് അബ്ദുൽ അസീസ് അൽ ഹൊസനിയാണ് ദുൽഖറിന് ഗോൾഡൻ വിസ നൽകിയത്

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്.  ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ് ദുൽഖർ ദുൽഖർ സൽമാന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവർ നേരത്തെ യുഎഇയുടെ ഗോൾഡൻ വിസ നേടിയിരുന്നു.

error: Content is protected !!