fbpx
Info UAE News അബൂദാബി ആരോഗ്യം ദുബായ്

യുഎ ഇയിൽ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു – SEPTEMBER 16

Covid cases drop daily in relief in UAE - SEPTEMBER 16

യുഎ ഇയിൽ ആശ്വാസമായി പ്രതിദിനരോഗബാധിതരുടെ എണ്ണം 600 നും താഴെയെത്തി. ഈ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കായി ഇന്ന് സെപ്റ്റംബർ 16 ന് 564 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 650 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 564 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 731,307 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 650 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 722,723 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,069 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 6,515 സജീവ കോവിഡ് കേസുകളാണുള്ളത്.

275,823 അധിക പരിശോധനകളിലൂടെയാണ് 564 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!