fbpx
Info UAE News അന്തർദേശീയം അബൂദാബി ദുബായ്

ദുബായിലെ പോപ്പ്-അപ്പ് സ്റ്റാൻഡിൽ നിന്നെടുക്കുന്ന വിമാനടിക്കറ്റുകൾക്ക് 50% കിഴിവ് നൽകുമെന്ന് എത്തിഹാദ് എയർവേയ്സ്

Etihad Airways offers 50% discount on air tickets from Dubai pop-up stands

ദുബായ് മാൾ ഓഫ് ദി എമിറേറ്റ്‌സിലെ പോപ്പ്-അപ്പ് സ്റ്റാൻഡിൽ വാങ്ങുന്ന വിമാന ടിക്കറ്റിന് 50 ശതമാനം കിഴിവ് നൽകുമെന്ന് എത്തിഹാദ് എയർവേയ്സ് അറിയിച്ചു.

ഇന്ന് സെപ്റ്റംബർ 16 മുതൽ 23 വരെ എടുക്കുന്ന ടിക്കറ്റുകൾക്കാണ് 50% കിഴിവ് ലഭിക്കുക. പ്രവൃത്തിദിവസങ്ങളിൽ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ അർദ്ധരാത്രി വരെയും പോപ്പ്-അപ്പ് സ്റ്റാൻഡ് തുറന്നിരിക്കും. മാൾ ഓഫ് എമിറേറ്റ്‌സിന്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന പോപ്പ്-അപ്പ് സ്റ്റാൻഡിൽ കുട്ടികളെ രസിപ്പിക്കുന്നതിനുള്ള വിനോദ പ്രവർത്തനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.

എത്തിഹാദ് പോപ്പ്-അപ്പ് സ്റ്റാൻഡിൽ ഭാവിയിലേക്കായുള്ള ടിക്കറ്റ് 2021 ഡിസംബർ 8 നകം ബുക്കിംഗ് ചെയ്യുന്നവർക്ക് 25 ശതമാനം വരെ കിഴിവ് നൽകുമെന്നും എത്തിഹാദ് എയർവേയ്സ് അറിയിച്ചു.
എക്കോണമി, ബിസിനസ്സ്, ഫസ്റ്റ് ക്ലാസ് എന്നീ ക്ലാസ്സുകളിലേക്കുള്ള ബുക്കിംഗിനും ഈ കിഴിവ് ലഭ്യമാണ്.

error: Content is protected !!