fbpx
ഇന്ത്യ ദുബായ് ബിസിനസ്സ്

ബാങ്കിങ് മേഖലയിൽ മിസ്ഡ് കാൾ ടെക്നോളജി തരംഗം സൃഷ്ടിക്കുന്നതായി SBI മേധാവി അനുഷ്‌ല കാന്ത്

സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് ബാങ്കിങ് കാര്യങ്ങൾ സുഗമമായി നടത്താൻ മിസ്ഡ് കാൾ ടെക്നോളജി ഉപകാരപ്രദമായി മാറുകയാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ആയ SBI യുടെ മേധാവി അനുഷ്‌ലാ കാന്ത് അറിയിച്ചു. ഗ്രാമീണ മേഖലയിൽ മൊബൈൽ ആപ്ലിക്കേഷൻ ടെക്നോളജി യെക്കാൾ മിസ്ഡ് കാൾ നൽകി തിരിച്ചു വിളിക്കാൻ ആവശ്യപ്പെടുന്ന രീതി ഫലപ്രദമാണെന്നു അവർ ദുബായ് ICAI നടത്തിയ വാർഷിക സമ്മേളനത്തിൽ പറഞ്ഞു.

ബാങ്കിങ് വളരെ വേഗത്തിൽ ടെക്നോളജി കാരണം മാറ്റത്തിന് വിധേയമാകുന്നു. Yono വിദ്യ ഉപയോഗിച്ച് IFSC കോഡ് പോലും വേണ്ടാതെ ട്രാൻസാക്ഷൻ നടത്താൻ കഴിയുമെന്ന് അവർ വ്യക്തമാക്കി. മാർച്ചിൽ 1.3 trillion രൂപയുടെ ട്രാൻസാക്ഷൻ yono വഴി നടന്നു.

പ്രവാസികൾ KYC വിഷയത്തിൽ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ കേന്ദ്രീകൃത പദ്ധതി ആലോചനയിലാണെന്നു അനുഷ്ല പറഞ്ഞു.

error: Content is protected !!