fbpx
Info UAE News അബൂദാബി ദുബായ് ഷാർജ

ഐപിഎൽ യുഎഇ : ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു.

IPL UAE: Ticket prices announced.

കോവിഡ് സാഹചര്യത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം യുഎഇയിലെ സ്റ്റേഡിയങ്ങളിൽ സെപ്റ്റംബർ 19 ന് പുനരാരംഭിക്കുമ്പോൾ ആരാധകർക്ക് കാണാൻ അവസരമുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) സ്ഥിരീകരിച്ചതിനെതുടർന്ന്
ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലെ കോവിഡ് പ്രോട്ടോക്കോളുകളും ടിക്കറ്റ് നിരക്കും അധികൃതർ പ്രഖ്യാപിച്ചു.

യുഎഇ സർക്കാർ നിയന്ത്രണങ്ങളും കണക്കിലെടുത്ത് പരിമിതമായ കാണികൾക്കായിരിക്കും ഐപിഎൽ കാണാൻ അവസരമുണ്ടാകുക. പൂർണ്ണമായും വാക്സിനേഷൻ ചെയ്തവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമേ ഐപിഎൽ മത്സരങ്ങൾ ആസ്വദിക്കാൻ കഴിയുകയുളളൂ.

ദുബായിലും ഷാർജയിലും നടക്കുന്ന മിക്ക മത്സരങ്ങൾക്കും 200 ദിർഹമായിരിക്കും ടിക്കറ്റ് നിരക്ക്. എട്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന അബുദാബിയിൽ ടിക്കറ്റുകൾ വളരെ വിലകുറഞ്ഞതായിരിക്കും. അബുദാബിയിൽ വെറും 60 ദിർഹമായിരിക്കും ടിക്കറ്റ് നിരക്ക്.

ടിക്കറ്റുകൾ ഇതിനകം തന്നെ ഐപിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.iplt20.com ലൂടെയും PlatinumList.net എന്ന വെബ്സൈറ്റിലൂടെയും വാങ്ങാനാകുമെന്നും അധികൃതർ അറിയിച്ചു.

 

 

error: Content is protected !!