fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎ ഇയിൽ പുതിയതായി 521 കോവിഡ് രോഗികൾ മാത്രം – SEPTEMBER 17

Covid cases drop daily in UAE - SEPTEMBER 17

യുഎ ഇയിൽ ആശ്വാസമായി ഈ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കായി ഇന്ന് സെപ്റ്റംബർ 17 ന് 521 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 614 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 521 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 731,828 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 614 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 723,337 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,071 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 6,420 സജീവ കോവിഡ് കേസുകളാണുള്ളത്.

334,657 അധിക പരിശോധനകളിലൂടെയാണ് 521 പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!