fbpx
Info ഇന്ത്യ

പ്രതിദിന വാക്‌സിനേഷന്‍ രണ്ട് കോടി കടത്തി ഇന്ത്യ

India crosses 2 crore daily vaccinations

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിൽ അവിസ്മരണീയ സമ്മാനം നൽകി ഇന്ത്യ. ഒറ്റ ദിവസത്തെ കൊറോണ പ്രതിരോധ വാക്‌സിനേഷൻ രണ്ട് കോടി കടത്തിയാണ് ഇന്ത്യ പ്രധാനമന്ത്രിക്ക് ഉചിതമായ ജൻമദിന സമ്മാനം നൽകിയത്. പ്രധാനമന്ത്രിയുടെ ജൻമദിനത്തിൽ വാക്‌സിനേഷൻ ചരിത്രനേട്ടത്തിലെത്തിക്കാൻ ബിജെപിയുടെയും യുവമോർച്ചയുടെയും പ്രവർത്തകർ ഉൾപ്പെടെ രംഗത്തിറങ്ങിയിരുന്നു.

ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് മധുരം നൽകിയാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവിയ ഈ നേട്ടം ആഘോഷിച്ചത്. എല്ലാ ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകരും രാജ്യത്തെ പൗരൻമാരും പ്രധാനമന്ത്രിക്ക് നൽകുന്ന സമ്മാനമാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

ജൂൺ മാസത്തിൽ തങ്ങളുടെ 2.47 കോടി പൗരൻമാ‍ർക്ക് വാക്സീൻ നൽകിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേ‍രെ വാക്‌സിൻ ചെയ്ത രാജ്യം.

error: Content is protected !!