fbpx
Info കേരളം

കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകള്‍ പരിഗണനയിൽ : അവലോകന യോഗം ഇന്ന്

Further relaxation of Covid restrictions under consideration in Kerala: Review meeting today

കേരളത്തിൽ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ചര്‍ച്ചയാകും. രോഗ വ്യാപന തോത് കുറയുന്ന പശ്ചാത്തലത്തില്‍ ഇളവുകള്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. ബാറുടമകളും സമാനമായ കാര്യം ഉന്നയിക്കുന്നുണ്ട്. തിയേറ്ററുകള്‍ ഉടന്‍ തുറക്കാനുള്ള സാധ്യതകളും മങ്ങിയിരിക്കുകയാണ്. ജിംനേഷ്യം അടക്കമുള്ള സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. എന്നാല്‍ കേസുകളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകാതെ തുടരുന്നത് ആശങ്കയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പരിഗണിച്ചാകും അന്തിമ തീരുമാനം.

അതേസമയം, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 23,260 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1.88 ലക്ഷം പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്. രോഗികളുടെ എണ്ണത്തേക്കാള്‍ ആശങ്കയായി തുടരുന്നത് മരണസംഖ്യയാണ്. വെള്ളിയാഴ്ചയും കോവിഡ് മരണങ്ങളുടെ എണ്ണം 100 കടന്നു. കേസുകളും മരണങ്ങളും രാജ്യത്ത് ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.

error: Content is protected !!