fbpx
Info UAE News അബൂദാബി

ആശ്വാസവാർത്ത : അബുദാബിയിലേക്കുള്ള പ്രവേശനത്തിന് ഇനി കോവിഡ് പരിശോധന വേണ്ട

News of relief: No more covid check for entry to Abu Dhabi

യു എ ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബി എമിറേറ്റിൽ പ്രവേശിക്കുന്നതിനുള്ള കോവിഡ് പരിശോധനാ നടപടിക്രമങ്ങൾ ഇനി മുതൽ വേണ്ടെന്നുള്ള ഉത്തരവ് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി പുറത്തിറക്കി.

നാളെ 2021 സെപ്റ്റംബർ 19, ഞായറാഴ്ച മുതൽ ഒരു കോവിഡ് പരിശോധനാ ഫലവും ഹാജരാക്കാതെ തന്നെ രാജ്യത്തിനകത്ത് നിന്ന് എവിടെ നിന്നും കോവിഡ് കാലത്തിന് മുമ്പ് ഉണ്ടായിരുന്ന പ്രകാരം പോലെ അബുദാബിയിലേക്ക് പ്രവേശിക്കാവുന്നതാണ്.

അബുദാബിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനം ആയതിനെ തുടർന്നാണ് അധികൃതർ ഈ തീരുമാനം കൈകൊണ്ടത്.

എന്നാൽ അബുദാബിയിലേക്ക്‌ പ്രവേശിക്കുന്നതിനുള്ള കോവിഡ് പരിശോധനാ നടപടിക്രമങ്ങൾ ഒഴിവാക്കിയെങ്കിലും അബുദാബിയിലെ ചില പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ പാസ് ഉണ്ടായിരിക്കണം.

error: Content is protected !!