fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎ ഇയിൽ ആശ്വാസമായി പ്രതിദിനരോഗബാധിതരുടെ എണ്ണം 500 ൽ താഴെ

Fewer than 500 Covid cases per day in the UAE - SEPTEMBER 18

യുഎ ഇയിൽ ആശ്വാസമായി പ്രതിദിനരോഗബാധിതരുടെ എണ്ണം 500 ൽ താഴെയെത്തി. ഈ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കായി ഇന്ന് സെപ്റ്റംബർ 18 ന് 471 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 604 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 471 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 732,299 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 604 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 723,941 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,073 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 6,285 സജീവ കോവിഡ് കേസുകളാണുള്ളത്.

 

error: Content is protected !!