fbpx
Info UAE News അബൂദാബി

അബുദാബിയിലേക്ക് പോകാൻ നടത്തിയത് നൂറിലധികം കോവിഡ് ടെസ്റ്റുകൾ : പ്രവാസികൾക്ക് നാളെ മുതൽ ആശ്വാസം.

More than 100 covid Tests to go to Abu Dhabi: Expatriates get relief from tomorrow.

കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ പ്രതിദിനം ജോലി ആവശ്യങ്ങൾക്കായും മറ്റ് പല ആവശ്യങ്ങൾക്കായും അബുദാബിയിലേക്കുള്ള പ്രവേശനത്തിനായി പ്രവാസികൾ നടത്തിയത് നൂറിലധികം കോവിഡ് ടെസ്റ്റുകൾ. എന്നാൽ നാളെ സെപ്റ്റംബർ 19 മുതൽ അബുദാബി എമിറേറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് അതിർത്തിയിൽ ഒരു കോവിഡ് ടെസ്റ്റ് റിപ്പോർട്ടും കാണിക്കേണ്ടതില്ലെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയുടെ ഉത്തരവിറങ്ങിയതോടെ നിരവധി പ്രവാസികൾക്ക് ഈ ഉത്തരവ് ആശ്വാസമായി മാറുകയാണ്.

ദുബായിൽ നിന്ന് പതിവായി ടെസ്റ്റ് നടത്തി അബുദാബിയിലെ ഓഫീസിലേക്ക് പോയിരുന്ന ഇന്ത്യൻ പ്രവാസി ഈ ഉത്തരവിൽ ഏറെ സന്തോഷവാനാണെന്ന് അറിയിച്ചു. അബുദാബിയിൽ നിശ്ചിത സമയത്ത് എത്താൻ കഴിയാത്തതിനാൽ പ്രധാനപ്പെട്ട മീറ്റിംഗുകൾ മാറ്റിവയ്ക്കേണ്ടിവന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഇന്ത്യൻ പ്രവാസി പറഞ്ഞു.

ടെസ്റ്റ് ചെയ്ത് ഇ-മെയിൽ വഴി ടെസ്റ്റ് റിപ്പോർട്ട് ലഭിച്ചിട്ടും അൽഹോസ്ൻ ആപ്പിൽ കൃത്യസമയത്ത് അപ്ഡേറ്റ് ആകാത്തതിനാൽ ദുബായ് – അബുദാബി അതിർത്തിയിൽ നിന്ന് കുറഞ്ഞത് മൂന്ന് നാല് തവണയെങ്കിലും തിരിച്ചയച്ചതായും ഇദ്ദേഹത്തിന് അനുഭവങ്ങളുണ്ട്.

പൊതുജനാരോഗ്യവും സുരക്ഷയും രാജ്യത്തിന്റെ സുസ്ഥിര വീണ്ടെടുക്കലിനും വേണ്ടി മുന്നേറുന്നതിനുള്ള എല്ലാ കോവിഡ് മുൻകരുതലുകളും എല്ലാ പൗരന്മാരും താമസക്കാരും സന്ദർശകരും പാലിച്ചതിനാൽ അബുദാബിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമായി കുറഞ്ഞു. യു എ ഇ എല്ലാ അർത്ഥത്തിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുന്നതിന്റെ ശുഭ സൂചനയാണ് ഈ നടപടിക്രമങ്ങളിലുള്ള പുതിയ മാറ്റങ്ങൾ.

 

 

 

error: Content is protected !!