fbpx
Info UAE News ആരോഗ്യം ദുബായ്

ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന നിരക്ക് : യുഎ ഇയിൽ 368,242 പരിശോധനകളിലൂടെ കണ്ടെത്തിയത് 391 പുതിയ കോവിഡ് കേസുകൾ മാത്രം

Minimum Kovid Daily Rate: Only 391 new covid cases detected in 368,242 tests in UAE

യുഎ ഇയിൽ ആശ്വാസമായി പ്രതിദിനരോഗബാധിതരുടെ എണ്ണം 400 ൽ താഴെയെത്തി. ഈ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കായി ഇന്ന് സെപ്റ്റംബർ 19 ന് 391 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 391  കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 732,690 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 505 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 724,446 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,075 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 6,169  സജീവ കോവിഡ് കേസുകളാണുള്ളത്.

368,242 അധിക പരിശോധനകളിലൂടെയാണ് 391 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്

 

error: Content is protected !!