fbpx
Info UAE News ഇന്ത്യ കേരളം യാത്ര ഷാർജ റാസൽഖൈമ

യു എ ഇയിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റിന് 300 ദിർഹം : പ്രത്യേക ഓഫറുമായി എയർ അറേബ്യ

300 dirhams for a ticket from Sharjah to Kerala: Air Arabia with a special offer

യു എ ഇയിൽ നിന്നും ഇന്ത്യയിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സംസ്ഥാനങ്ങളുൾപ്പെടുന്ന വിവിധ സംസ്ഥാനങ്ങളിലേക്ക് വൺവേ ടിക്കറ്റിന് ഷാർജ ആസ്ഥാനമായുള്ള എയർലൈൻ എയർ അറേബ്യ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു.

യു എ ഇയിൽ നിന്നും ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള വൺവേ ടിക്കറ്റിന് 300 ദിർഹമാണ് നിരക്ക്. എന്നാൽ കോഴിക്കോട്ടേക്കും ചെന്നൈയിലേക്കും ആകുമ്പോൾ 310 ദിർഹം നൽകണം.തിരുവനന്തപുരത്തേക്ക് 320 ദിർഹവും ആയിരിക്കും

അഹമ്മദാബാദിലേക്ക് 350 ദിർഹവും, കോയമ്പത്തൂരിലേക്ക് 398 ദിർഹവും, ബാംഗ്ലൂരിലേക്ക് 450 ദിർഹവും, ഗോവയിലേക്ക് 600 ദിർഹവും ആയിരിക്കുമെന്നാണ് എയർ അറേബ്യ അറിയിച്ചിരിക്കുന്നത്.

 

error: Content is protected !!