fbpx
Info UAE News ദുബായ്

12 കോടി ഓണം ബംബർ അടിച്ചത് ദുബായ് പ്രവാസിക്ക്

12 crore Onam bomber hits Dubai expat

12 കോടി ഓണം ബംബർ അടിച്ചത് ദുബായ് പ്രവാസിക്ക്. ദുബായിൽ അബു ഹെയ്‌ലിലുള്ള സ്റ്റാർ വൺ റെസ്റ്റോറന്റിലെ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സൈതലവിയെയാണ് ഈ വർഷത്തെ ഓണം ബംബർ 12 കോടിയുടെ ഭാഗ്യം തേടിയെത്തിയത്

സൈതലവി സുഹൃത്ത് മുഖേന എടുത്ത ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. രണ്ടാഴ്ചക്ക് മുന്പാണ് സൈതലവി വാട്സ് ആപ്പിലൂടെ സുഹൃത്ത് വഴി ടിക്കറ്റ് എടുത്തത്. മൂന്ന് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് സൈതലവിയുടേത്. സ്ഥിരമായി നാട്ടിൽ നിന്നും ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ് സൈതലവി. 2009 മുതൽ സൈതലവി ദുബായിൽ ജോലി ചെയ്ത് വരികയാണ്.ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സൈതലവി ലഭിക്കുക.

 

error: Content is protected !!