fbpx
Info UAE News എക്സ്പോ 2020 ദുബായ്

എക്സ്പോ നിയന്ത്രിക്കാൻ 30,000 സന്നദ്ധപ്രവർത്തകർ

30,000 volunteers to manage the expo

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന എക്സ്പോ 2020 ദുബായ് എന്ന മെഗാ ഇവന്റ് നിയന്ത്രിക്കാൻ സ്വദേശികളും പ്രവാസികളുമടങ്ങുന്ന 30,000 സന്നദ്ധപ്രവർത്തകരെ അധികൃതർ തിരഞ്ഞെടുത്തു.

2021 ഒക്ടോബർ 1 മുതൽ  2022 മാർച്ച് 31 വരെയാണ് എക്സ്പോ നടക്കുക. ലഭിച്ച 180,000 ത്തിലധികം അപേക്ഷകളിൽ നിന്നും സ്വദേശികളും പ്രവാസികളുമടങ്ങുന്ന 30,000 പേരെ എക്സ്പോയുടെ സന്നദ്ധപ്രവർത്തകരായി നിയമിച്ചതായി എക്സ്പോ 2020 സന്നദ്ധപ്രവർത്തകരുടെ ഡയറക്ടർ അബീർ അൽ ഹൊസാനി പറഞ്ഞു. ക്രീം നിറത്തിലുള്ള യൂണിഫോമുകൾ ധരിച്ച് എക്സ്പോയ്ക്ക് വേണ്ടി പ്രത്യേകം പരിശീലനം നേടിയവരായിരിക്കും ഇവർ.

സന്നദ്ധപ്രവർത്തകർക്കായി 100,000 അപേക്ഷകളായിരുന്നു പ്രാരംഭ ലക്ഷ്യമെങ്കിലും ഇതിനകം 180,000 ത്തിലധികം അപേക്ഷ ലഭിച്ചപ്പോൾ സംഘാടകർ അതിശയം പ്രകടിപ്പിച്ചു. എക്സ്പോ 2020 ദുബായ് എന്ന മായാലോകത്തിന്റെ ഭാഗമാകാൻ ഓരോരുത്തരുടെയും മത്സരമാണ് ഇവിടെ കാണാൻ സാധിച്ചതെന്നും സംഘാടകർ പറഞ്ഞു.

error: Content is protected !!