fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎ ഇയിൽ ആശ്വാസമായി പുതിയതായി 313 കോവിഡ് കേസുകൾ മാത്രം – SEPTEMBER 20

The number of patients per day relief in the UAE is over 400 -september 20

യുഎ ഇയിൽ ആശ്വാസമായി ഈ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കായി ഇന്ന് സെപ്റ്റംബർ 20  ന് 313 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 409 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 313 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 733,003 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 409 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 724,855 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,077 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 6,071 സജീവ കോവിഡ് കേസുകളാണുള്ളത്.

277,935  അധിക പരിശോധനകളിലൂടെയാണ് 313 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്

error: Content is protected !!