fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ ഫ്ലൂ വാക്‌സിനും കോവിഡ് വാക്സിനും എടുക്കുന്നതിനിടയിലെ ഏറ്റവും കുറഞ്ഞ കാലയളവ് മൂന്നാഴ്ചയെങ്കിലും ആയിരിക്കണമെന്ന് മുന്നറിയിപ്പ്.

Warning that the minimum period between taking the flu vaccine and the Kovid vaccine in the UAE should be at least three weeks.

യുഎഇയിൽ ഫ്ലൂ വാക്‌സിനും കോവിഡ് വാക്സിനും എടുക്കുന്നതിനിടയിലെ ഏറ്റവും കുറഞ്ഞ കാലയളവ് മൂന്നാഴ്ചയെങ്കിലും ആയിരിക്കണമെന്ന് മുന്നറിയിപ്പ്. ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിൽ നിന്നുള്ളവർക്ക് ഇൻഫ്ലുവൻസ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ യു എ ഇയിൽ സ്വദേശികൾക്കും താമസക്കാർക്കും ഫ്ലൂ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

കോവിഡ് വാക്സിൻ, ഫ്ലൂ വാക്‌സിൻ എന്നീ രണ്ട് വാക്സിനുകളും എടുക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇത് രണ്ടും തമ്മിൽ എടുക്കുന്നതിനിടയിലെ ഏറ്റവും കുറഞ്ഞ കാലയളവ് കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും ആയിരിക്കണമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ ഇൻഫെക്ഷൻ ഡിസീസസ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു,

ഇൻഫ്ലുവൻസ വാക്സിൻ ഇൻഫ്ലുവൻസ വൈറസിന്റെ കണങ്ങളാൽ നിഷ്‌ക്രിയമാണെങ്കിൽ കോവിഡ് വാക്സിനുകൾ കമ്പനി നിർമ്മിക്കുന്നതും കോവിഡ് -19 ന്റെ ഘടകങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. കോവിഡ് വാക്സിനുകളിൽ വ്യത്യസ്ത നിർമ്മാണ രീതികളുമാണ്.

യുഎഇയിൽ ഇൻഫ്ലുവൻസ കേസുകൾ കുറവാണെങ്കിലും ദുർബലരും രോഗബാധിതരുമായവർ-ഇൻഫ്ലുവൻസ വാക്സിൻ ഇൻഫ്ലുവൻസ സീസൺ ആരംഭിക്കുന്നതിന് മുമ്പ് എടുക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരക്കാർ വർഷം തോറും ഫ്ലൂവാക്‌സിൻ എടുക്കേണ്ടതുണ്ട്. ഇൻഫ്ലുവൻസ വാക്സിൻറെ ഫലപ്രാപ്തി ഒരു വർഷമാണ്

 

error: Content is protected !!