fbpx
Info ഇന്ത്യ കേരളം

സെയ്തലവിയ്ക്കല്ല : ഓണം ബംപര്‍ അടിച്ചത് കൊച്ചി മരട് സ്വദേശി ജയപാലന് : ടിക്കറ്റ് ബാങ്കിൽ കൈമാറി

Jayapalan, a native of Kochi Maradu, hit the Onam bumper: Ticket handed over to the bank

അവസാനം ഓണം ബംപര്‍ അടിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഈ മാസം സെപ്റ്റംബർ 10 നാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറിയതായും റിപ്പോർട്ടുണ്ട്. നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി വയനാട് പനമരം സ്വദേശിയായ ദുബായ് പ്രവാസി സെയ്തലവി രംഗത്തെത്തിയിരുന്നു. സെയ്തലവി പറഞ്ഞതനുസരിച്ച് ദുബായ് വാർത്തയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. സുഹൃത്ത് വഴിയാണ് ഓണം ബമ്പര്‍ ലോട്ടറിയെടുത്തതെന്ന് സെയ്തലവി പറഞ്ഞിരുന്നു. സെയ്തലവിയുടെ ഈ വാദം ഏറെ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. എന്നാൽ ഓണം ബംബർ അടിച്ച ടിക്കറ്റിന്റെ കോപ്പിയും ബാങ്ക് നല്‍കിയ രസീതും കാണിച്ച് കൊച്ചി മരട് സ്വദേശി ജയപാലൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. 

ഇതിനിടെ സെയ്തലവിക്ക് ടിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സെയ്തലവിയുടെ സുഹൃത്ത് അഹമ്മദ് പറഞ്ഞു. ഫേസ്ബുക്കിലൂടെ ഫോര്‍വേഡ് ചെയ്ത ടിക്കറ്റ് സെയ്തലവിക്ക് അയച്ചു വെറുതെ കൊടുക്കുകയായിരുന്നെന്ന് അഹമ്മദ് പറഞ്ഞു. അദ്ദേഹം തനിക്ക് സമ്മാനം അടിച്ചതെന്ന് തെറ്റിദ്ധരിച്ചിരിക്കാം എന്നാണ് കരുതുന്നതെന്നും അഹമ്മദ് പറഞ്ഞു.

error: Content is protected !!