fbpx
Info UAE News ഷാർജ

ഷാർജയിൽ ടിക് ടോക്കിലൂടെ യുവതിയെ അപമാനിച്ച യുവാവ് അറസ്റ്റിലായി

A man has been arrested in Sharjah for sexually abusing a woman

ഷാർജയിൽ ടിക് ടോക്കിലൂടെ ഒരു യുവതിയെ അപമാനിച്ചതിന് 27 കാരനായ യുവാവിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ടിക് ടോക്കിൽ ലൈവിനിടെയാണ് 20 വയസ്സുള്ള യുവതിയെ യുവാവ് അധിക്ഷേപിച്ചത്. തുടർന്ന് യുവതി ഷാർജ പബ്ലിക് പ്രോസിക്യൂഷന് പരാതി നൽകുകയായിരുന്നു. പരാതി നൽകി 24 മണിക്കൂറിനുള്ളിൽ ഷാർജ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസ് അന്വേഷിക്കുന്ന ഷാർജ പബ്ലിക് പ്രോസിക്യൂഷൻ, നിയമ നടപടികൾ ഒഴിവാക്കാൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

error: Content is protected !!