fbpx
Info UAE News അബൂദാബി ഇന്ത്യ കായികം

IPL UAE : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ അനായാസ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.

IPL UAE: Kolkata Knight Riders beat Royal Challengers Bangalore by an easy margin.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ അനായാസ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ആദ്യം ബാറ്റിങ്ങിനിറിങ്ങിയ ബംഗലൂരുവിന്റെ ബാറ്റിങ് നിര സ്കോർ മൂന്നക്കം തികയ്ക്കാനാവാതെ ഇന്നിങ്സ് പൂർത്തിയാക്കിയപ്പോൾ പിന്തുടർന്ന കൊൽക്കത്ത ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പത്ത് ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

93 റൺസെന്ന വിജയലക്ഷ്യം നേരിടാനിറങ്ങിയ കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടിയാണ് ഒമ്പത് വിക്കറ്റ് വിജയം സ്വന്തമാക്കിയത്.

error: Content is protected !!