fbpx
Info ആരോഗ്യം ഇന്ത്യ കേരളം

ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്‌സിൻ അഗീകരിക്കാത്തതില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

India protests UK over non-acceptance of vaccine produced in India

ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. കൊവിഷീല്‍ഡ് വാക്‌സീന്‍ അഗീകരിക്കാത്തതില്‍ ബ്രിട്ടനെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധിച്ച് കുറിപ്പ് നല്‍കി. സമാന വാക്‌സീന്‍ നയം ഇന്ത്യയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

കൊവിഷീല്‍ഡിന്റെയോ കൊവാക്‌സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും യുകെയിലെത്തിയാല്‍ 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. , യുഎഇ,ആഫ്രിക്ക, തെക്കേ അമേരിക്ക, തുർക്കി, തായ്‌ലാൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് വാക്സിനെടുത്തവർക്കും നിയമം ബാധകമാണ്.അടുത്ത വര്‍ഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും. ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സീനാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇന്ത്യന്‍ വാക്‌സീന്‍ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

error: Content is protected !!