fbpx
Info UAE News അബൂദാബി ദുബായ്

യുഎ ഇയിൽ പുതിയതായി 322 കോവിഡ് കേസുകൾ – SEPTEMBER 21

322 new Kovid cases in UAE - SEPTEMBER 21

യുഎ ഇയിൽ ആശ്വാസമായി  ഇന്ന് സെപ്റ്റംബർ 21 ന് 322 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 399 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 322 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 733,325 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 399 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 725,254 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,078 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 5,993 സജീവ കോവിഡ് കേസുകളാണുള്ളത്. 340,996 അധിക പരിശോധനകളിലൂടെയാണ് 322 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്

 

error: Content is protected !!