fbpx
Info UAE News ദുബായ്

അടുത്ത വർഷം ദുബായുടെ സമ്പദ്‌വ്യവസ്ഥ 3.4% വളർച്ച കൈവരിക്കുമെന്ന് ഷെയ്ഖ് ഹംദാൻ

Sheikh Hamdan predicts Dubai's economy to grow 3.4% next year

ദുബായുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 3.1 ശതമാനവും 2022 ൽ 3.4 ശതമാനവും വളർച്ച നേടുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്കും ദീർഘവീക്ഷണത്തിനും നന്ദി പറഞ്ഞ് ദുബായ് കോവിഡ് പകർച്ചവ്യാധിയിൽ നിന്നും കരകേറിയെന്നും ഷെയ്ഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു.

അതിവേഗം വീണ്ടെടുക്കുന്ന സമ്പദ്‌വ്യവസ്ഥയും ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും സുസ്ഥിരവും വൈവിധ്യപൂർണ്ണവുമായ സമ്പദ്‌വ്യവസ്ഥ കൈവരിക്കുക എന്നതിനാണ് യുഎഇ ശ്രമിക്കുന്നതെന്നും രാജ്യത്തിൻറെ ഏറ്റവും മോശമായ അവസ്ഥ കടന്നുപോയെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചിരുന്നു.

error: Content is protected !!