fbpx
Info UAE News ഇന്ത്യ ദുബായ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഗണന : ദുബായിലെ ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകന് ഗോൾഡൻ വിസ

Consideration for charitable activities: Golden visa for Indian social worker in Dubai

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. പെഹല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (PCT) സ്ഥാപകനുമായ ജോഗീന്ദര്‍ സിങ് സലരിയയ്ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഇദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

യുഎഇ നേതൃത്വത്തോടും മാതൃകയായ ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോടും താൻ ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് സലരി പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കുന്ന ദുബായ് പൊലീസിനോടും അദ്ദേഹം നന്ദി അറിയിച്ചു.

error: Content is protected !!