fbpx
UAE News അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നായി യു എ ഇ

The UAE has one of the lowest covid mortality rates in the world

ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നായി യു എ ഇ മാറിയതായി ആരോഗ്യ മേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു.

തീവ്രമായ വാക്സിനേഷനും കോവിഡ് ടെസ്റ്റിംഗ് കാമ്പെയ്‌നുകളും ഒരു വർഷത്തിലെ ഏറ്റവും കുറഞ്ഞ അളവിലേക്ക് അണുബാധ കുറയ്ക്കാൻ സഹായിച്ചതിനാൽ കോവിഡ് മഹാമാരിയിൽ നിന്ന് യുഎഇ വേഗത്തിൽ കരകയറിയതായും ഡോ. ഫരീദ പറഞ്ഞു.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,078 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുഎഇയിൽ ഇന്ന് സെപ്റ്റംബർ 21 വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 733,325 ആണ്.

പ്രതിരോധ നടപടികളുടെ പൊതുജന പിന്തുണയ്‌ക്കൊപ്പം പ്രതിരോധ കുത്തിവയ്പ്പുകളുടെ കർശനമായ പരിശോധനയും രാജ്യത്തെ സാധാരണ നിലയിലേക്ക് നയിക്കാൻ സഹായിക്കുകയാണെന്ന് അവർ പറഞ്ഞു.
പ്രതിവാര കോവിഡ് മാധ്യമ സമ്മേളനത്തിനിടെയാണ് ഡോ. ഫരീദ അൽ ഹൊസാനി ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ യു എ ഇ ഏറെ മുന്നിലാണെന്ന് പുതിയ ആഗോള സ്ഥിതിവിവരക്കണക്കുകൾ തെളിയിച്ചതായും ഡോ. ഹൊസാനി പറഞ്ഞു.

 

error: Content is protected !!