fbpx
Info ഇന്ത്യ ദേശീയം

വളർത്തുനായക്കൊപ്പം യാത്ര ചെയ്യാൻ 2.5 ലക്ഷം മുടക്കി എയർ ഇന്ത്യാ വിമാനത്തിലെ എല്ലാ ബിസിനസ് ക്ലാസ് ക്യാബിനുകളും ബുക്ക് ചെയ്ത് യുവതി

The young woman booked the entire business class cabin on the plane for the pet dog

മുബൈയിൽ നിന്നും ചെന്നൈയിലേക്ക് വളർത്തുനായയോടൊപ്പം വിമാനയാത്ര ചെയ്യാനായി എയർ ഇന്ത്യ എഐ 671 വിമാനത്തിലെ എല്ലാ ബിസിനസ് ക്ലാസ് ക്യാബിനുകളും ഒരു യുവതി ബുക്ക് ചെയ്ത് യാത്ര ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 15 നായിരുന്നു വളർത്തുനായയെയും കൊണ്ടുള്ള യുവതിയുടെ യാത്ര നടന്നത്.

20,000 രൂപയാണ് ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ചെലവ്. ഇത്തരത്തിൽ വിമാനത്തിൽ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും 2.5 ലക്ഷം രൂപ ചെലവാക്കി യുവതി ബുക്ക് ചെയ്യുകയായിരുന്നു. ഇതാദ്യമായാണ് ഒരാൾ വളർത്തു മൃഗങ്ങൾക്ക് വേണ്ടി മുഴുവൻ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്യുന്നത്.

വിമാനയാത്രയിൽ നിബന്ധനകളോടെ വളർത്തു മൃഗങ്ങളുടെ കൊണ്ട് പോകാൻ അനുവദിക്കുന്ന രാജ്യത്തെ ഏക ഇന്ത്യൻ വിമാന കമ്പനിയാണ് എയർ ഇന്ത്യ. പരമാവധി രണ്ട് വളർത്തു മൃഗങ്ങളെ വരെ ഒരു വിമാനത്തിൽ യാത്രയിൽ കൂടെ കൊണ്ട് പോകാൻ സാധിക്കും. പ്രത്യേക ഫീസ് ഈടാക്കി ബുക്ക് ചെയ്ത ക്ലാസിന്റെ അവസാന നിരയിൽ വളർത്തു മൃഗങ്ങളെ ഇരുത്തുകയാണ് ചെയ്യുന്നത്.

error: Content is protected !!