fbpx
Info ഇന്ത്യ കേരളം

KSFE പ്രവാസി ചിട്ടിയിൽ നിന്നുള്ള കിഫ്‌ബി ബോണ്ട് നിക്ഷേപം 500 കോടി കവിഞ്ഞു

Kifby bond investment from KSFE Pravasi Chitti has crossed Rs 500 crore

KSFE പ്രവാസി ചിട്ടിയിൽ നിന്നുള്ള ഫ്‌ളോട്ട് തുക കിഫ്ബിയിൽ ബോണ്ടുകളായി നിക്ഷേപിക്കുന്നത് ഇപ്പോൾ 500 കോടി കഴിഞ്ഞിരിക്കുന്നു. നിലവിൽ xxxx (495) കോടി രൂപയുടെ നിക്ഷേപം പ്രവാസി ചിട്ടികളുടെ വഴി കിഫ്‌ബി സമാഹരിച്ചിട്ടുണ്ട്. ഇതിൽ 80.998 കോടി രൂപ ചിട്ടി തുടങ്ങുന്നതിനുള്ള സെക്യൂരിറ്റി നിക്ഷേപവും ബാക്കി 414 കോടി രൂപ ഫ്ലോട്ട് ഫണ്ട് ബോണ്ടുകളും ആണ്. ഇങ്ങനെ പരോക്ഷമായി കേരള വികസനത്തിൽ പങ്കാളികളാകുന്ന എല്ലാ പ്രവാസി ചിട്ടി വരിക്കാരോടും ഞങ്ങളുടെ നന്ദി രേഖപെടുത്തുന്നു.

ലോകംമുഴുവൻ പടർന്ന കോവിഡ് മഹാമാരിയെയും നിരന്തരമുള്ള വ്യാജപ്രചാരണങ്ങളെയും അതിജീവിച്ചാണ് കേവലം മൂന്ന് വർഷത്തിനകം കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി 500 കോടി കിഫ്‌ബി ബോണ്ടുകൾ എന്ന അഭിമാനകരമായ നേട്ടം കൈവരിച്ചത്. ആദ്യ 250 കോടി കിഫ്‌ബി ബോണ്ടുകൾ നിക്ഷേപിക്കുവാൻ ചിട്ടികൾ തുടങ്ങി 24 മാസം വേണ്ടിവന്നെങ്കിൽ അത് 500 കൊടിയിലെത്തിക്കാൻ 10 മാസം മാത്രമാണ് വേണ്ടിവന്നത്. ആയത് പ്രവാസി ചിട്ടിയുടെ വർധിച്ചുവരുന്ന സ്വീകാര്യതക്ക് തെളിവാണ്. ഇതുവരെ പ്രവാസി ചിട്ടിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പ്രവാസികളുടെ എണ്ണം 113000 കടന്നിരിക്കുന്നു. നിലവിൽ വിദേശത്ത് താമസിക്കുന്ന 102812 പ്രവാസി മലയാളികളും ഇന്ത്യയിൽ കേരളത്തിന് പുറത്ത് താമസിക്കുന്ന 10250 പ്രവാസി മലയാളികളും അടക്കം 113062 പേർ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു.

2018 ജൂൺ 18 ന് രജിസ്‌ട്രേഷനും അതേ വർഷം നവംബർ 23 നു ചിട്ടികളും ആരംഭിച്ച കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയിൽ 48,825 വരിക്കാർ ഉള്ള 1492 ചിട്ടികൾ വഴി പ്രതിമാസം 79.14 കോടിക്ക് മേൽ പ്രതിമാസ വിറ്റുവരവ് ഉള്ള ചിട്ടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇതുവരെ തുടങ്ങിയിട്ടുള്ള ചിട്ടികളിൽ നിന്ന് തന്നെ 2750 കോടിക്ക് മേൽ ചിട്ടികാലാവധിയിൽ ടേണോവർ ഉള്ള സംരംഭമായി പ്രവാസി ചിട്ടി വളർന്നിട്ടുമുണ്ട്. രജിസ്ട്രേഷനായി തുറന്ന് നൽകിയിട്ടുള്ള 135 വിദേശരാജ്യങ്ങളിൽ 109 രാജ്യങ്ങളിൽ നിന്നും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും മലയാളികൾ പ്രവാസി ചിട്ടിയിൽ അംഗങ്ങൾ ആയിട്ടുണ്ട്. പ്രവാസി ചിട്ടിയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ച് 2,60,454 പരം പേർ മുന്നോട്ട് വന്നിട്ടുമുണ്ട്.

ആപത്ത് കാലത്തേക്കുള്ള പരമ്പരാഗതവും തനി കേരളീയവും ആയ സമ്പാദ്യശീലമായ ചിട്ടിയിൽ ഈ കോവിഡ് കാലത്ത് മലയാളികൾ കൂടുതൽ വിശ്വാസം അർപ്പിക്കുന്നു എന്നതിന് ഇത് തെളിവാണ്. കൂടാതെ ലോകത്തിന്റെ ഏതു കോണിൽ നിന്നും സ്വന്തം മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ചു പണം നിക്ഷേപിക്കുവാനും, ലേലത്തിൽ പങ്കെടുക്കുവാനും, ചിട്ടി തുക കൈപ്പറ്റാനും അല്ലെങ്കിൽ ഉയർന്ന ആദായത്തിന് സ്ഥിരനിക്ഷേപം ആക്കുവാനും കഴിയുന്ന രീതിയിൽ രൂപപ്പെടുത്തിയിരിക്കുന്ന പ്രവാസി ചിട്ടി ഇതിനായി പ്രവാസികളെ പൂർണമായും പ്രാപ്തമാക്കുകയും ചെയ്യുന്നു.

കൂടാതെ ഈ ഓണക്കാലം പ്രവാസി ചിട്ടി എത്തിയത് ഒട്ടേറെ സമ്മാനങ്ങളുമായാണ്. ഈ വർഷം ഓഗസ്റ്റ് ഒന്നുമുതൽ നവംബർ 30 വരെ ചിട്ടിയിൽ ചേരുന്നവരിൽ നിന്നും ഒരു ചിട്ടിയിൽ ഒരു ഭാഗ്യശാലിക്ക് 5000 രൂപ അല്ലെങ്കിൽ 10000 രൂപ നൽകുന്നു. കൂടാതെ ഈകാലയളവിൽ ചിട്ടിയിൽ ചേരുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് 20 പവൻ സ്വർണ്ണമോ അല്ലെങ്കിൽ തതുല്യതുകയോ നൽകുന്നു. രണ്ടാം സമ്മാനമായി 5 ഭാഗ്യശാലികൾക്ക് ഓരോ ഹീറോ ഇലക്ട്രിക്ക് ബൈക്കുകൾ നൽകുന്നു.

error: Content is protected !!