fbpx
Info UAE News അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ ഇയിൽ ചിലയിടങ്ങളിൽ ഇനി ഫേസ് മാസ്ക് നിർബന്ധമല്ല

Masks are no longer mandatory in some public places in the UAE

യുഎഇയിലെ ചില പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന അധികൃതർ നീക്കം ചെയ്തു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് (NCEMA) ഇന്ന് സെപ്റ്റംബർ 22 ന്
ബുധനാഴ്ച ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും ആളുകൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരും

ഇതനുസരിച്ച് പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ യു എ ഇയിലെ താമസക്കാർ മാസ്ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിൽ നിന്നുള്ള ആളുകൾ അവരുടെ സ്വകാര്യവാഹനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ   മാസ്ക് ആവശ്യമില്ല. കൂടാതെ, ബീച്ചിൽ പോകുന്നവർക്കും നീന്തൽക്കുളങ്ങളിലുള്ളവർക്കും മാസ്ക് ആവശ്യമില്ല.  വ്യക്തികൾ തനിച്ചായിരിക്കുമ്പോൾ ഉള്ള അടച്ച സ്ഥലങ്ങളിലും മാസ്ക് നിർബന്ധമല്ല.

ബാർബർ ഷോപ്പുകളിലും ബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും അതുപോലെ തന്നെ രോഗനിർണയ, ചികിത്സാ സേവനങ്ങൾക്ക് വിധേയരാകുമ്പോൾ മെഡിക്കൽ സെന്ററുകളിലും ക്ലിനിക്കുകളിലും മുഖത്തിനും തലയ്ക്കുമായി വ്യക്തിപരമായ സേവനങ്ങൾ ലഭിക്കുമ്പോഴും മാസ്ക് നിർബന്ധമല്ല.

ഫേസ് മാസ്ക് ധരിക്കേണ്ടത് ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ പ്രത്യേക അടയാളങ്ങൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. മറ്റെല്ലാ പൊതു സ്ഥലങ്ങളിലും മാസ്കുകൾ നിർബന്ധമാണെന്നും ആരോഗ്യ -പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയിലെ കോവിഡ് കേസുകൾ കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

error: Content is protected !!