fbpx
അബൂദാബി

റിയൽ എസ്റ്റേറ്റ് നിയമത്തിൽ ഭേദഗതി; ഇനി വിദേശികൾക്കും അബുദാബിയിൽ ഭൂമി വാങ്ങാം

അബുദാബി: അബുദാബിയിലെ റിയൽ എസ്റ്റേറ്റ് നിയമത്തിലെ വ്യവസ്ഥകൾ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഭേദഗതി ചെയ്തു. പുതുക്കിയ നിയമത്തിൽ നിബന്ധനകൾക്കു വിധേയമായി വിദേശികൾക്ക് സ്വന്തംപേരിൽ ഭൂമിയും കെട്ടിടവും വാങ്ങാൻ അനുമതി നൽകുന്നുണ്ട്. ഇവ യഥേഷ്ടം ക്രയവിക്രയം ചെയ്യാനും സാധിക്കും. നേരത്തെ ചില ഫ്രീസോൺ മേഖലകളിൽ 99 വർഷത്തേക്ക് ഫ്ളാറ്റോ വില്ലയോ വാങ്ങാൻ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ.

ഇനി മുതൽ സ്വദേശികൾ, വിദേശികൾക്ക് 49 ശതമാനത്തിൽ കൂടാത്ത ഓഹരി പങ്കാളിത്തമുള്ള പബ്ലിക് ഹോൾഡിങ് കമ്പനി, അബുദാബി കിരീടാവകാശിയോ പ്രസിഡൻറിന്റെ എക്സിക്യൂട്ടീവ് കൗൺസിലോ നിർദേശിക്കുന്ന വിദേശികൾ എന്നീ വിഭാഗക്കാർക്കാണ് നിശ്ചിത സ്ഥലത്ത് ഭൂമി വാങ്ങാൻ അനുമതി നൽകുക. പരിഷ്കരിച്ച നിയമം എമിറേറ്റിന്റെ സാമ്പത്തിക വികസനത്തിന് മുതൽകൂട്ടാകുമെന്ന് ഷെയ്ഖ് ഖലീഫ ബിൻ മുഹമ്മദ് വ്യക്തമാക്കി.

error: Content is protected !!