fbpx
Info അന്തർദേശീയം ഇന്ത്യ കേരളം

ഇന്ത്യയുടെ കൊവിഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടന്‍ : ക്വാറന്റൈന്‍ പിൻവലിച്ചിട്ടില്ല

Britain approves India's cove shield: Indians will have to stay in quarantine

ഇന്ത്യയുടെ കൊവിഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടന്‍. ഇരട്ടത്താപ്പിനും വിവേചനത്തിനും എതിരെ ഇന്ത്യ അതേ നാണയത്തില്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ബ്രിട്ടണ്‍ അയഞ്ഞതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യ നല്‍കുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടനില്‍ എത്തുന്ന ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ തുടരേണ്ടി വരും. ഇന്ത്യ നല്‍കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്.

യുകെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് യുകെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂ എന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

കൊവിഷീല്‍ഡ് രണ്ടു ഡോസും കുത്തിവച്ച് ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ, വാക്‌സിനേറ്റ് ചെയ്യാത്തവരായി കണക്കാക്കി പത്തു ദിവസം ക്വാറന്റൈനിലാക്കാനായിരുന്നു തീരുമാനം. ഇതു മാറ്റിയില്ലെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യയും നിര്‍ബന്ധിതമാകുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്നലെ ബ്രിട്ടനെ അറിയിച്ചിരുന്നു.

error: Content is protected !!