fbpx
Info UAE News അബൂദാബി ആരോഗ്യം ദുബായ്

യുഎ ഇയിൽ പുതിയതായി 318 കോവിഡ് കേസുകൾ മാത്രം – SEPTEMBER 22

Only 318 new covid cases in the UAE - SEPTEMBER 22

യുഎ ഇയിൽ ആശ്വാസമായി  ഇന്ന് സെപ്റ്റംബർ 22 ന് 318 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 318 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 733,643 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 380 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 725,634 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,080 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 5,929 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!