fbpx
Info UAE News ഇന്ത്യ ദുബായ്

ഐ പി എൽ യു എ ഇ : സണ്‍റൈസേഴ്‌സ് താരം നടരാജന് കോവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ട്

IPL - UAE: Sunrisers star Natarajan Kovid reportedly positive

കോവിഡ് സാഹചര്യത്തെ തുടർന്ന് ഇന്ത്യയിൽ നിർത്തിവെച്ച ഐപിഎൽ യു എ ഇയിൽ പുനരാരംഭിച്ചപ്പോൾ ഇപ്പോൾ ഒരു താരത്തിന് കോവിഡ് പോസിറ്റീവ് ആയെന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്.

സണ്‍റൈസേഴ്‌സിന്റെ ഇന്ത്യന്‍ താരമായ ടി നടരാജൻ കോവിഡ് പോസിറ്റീവ് ആയതായാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. മത്സരത്തിന് മുമ്പ് നടത്തിയ കോവിഡ് RT PCR ടെസ്റ്റിലാണ് താരം രോഗബാധിതനായി എന്ന് കണ്ടെത്തിയത്. ഐപിഎല്‍ രണ്ടാം ഘട്ടം ആരംഭിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കോവിഡ് കേസാണിത്. നിലവിൽ നടരാജനിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ലയെന്ന് ഐപിഎൽ മാധ്യമ വിഭാഗം അറിയിച്ചു.നടരാജനുമായി അടുത്ത സമ്പര്‍ക്കമുള്ള ആറ് ടീം അംഗങ്ങളും നിരീക്ഷണത്തിലാണ്.

ഇന്നു രാത്രി സണ്‍റൈസേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ് ടീം ക്യാമ്പില്‍ നിന്നു കോവിഡ് വാര്‍ത്ത പുറത്തുവരുന്നത്. അതേസമയം മത്സരം നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്ന് ബി.സി.സി.ഐ & ഐ പി എൽ സംഘാടകർ വ്യക്തമാക്കി

error: Content is protected !!