fbpx
Info UAE News ഇന്ത്യ ദുബായ്

ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഒരു മില്യൺ ഡോളർ സമ്മാനം നേടി ഷാർജയിലെ ഇന്ത്യൻ വീട്ടമ്മ

Indian housewife in Sharjah wins $ 1 million from Dubai Duty Free

ഇന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യൻ വീട്ടമ്മ ഒരുമില്യൺ ഡോളർ (7 കോടിയിലധികം ഇന്ത്യന്‍ രൂപ ) സമ്മാനം നേടി.

ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി സുഗന്ധി മഹേഷ് പിള്ള എന്ന വീട്ടമ്മയാണ് സമ്മാനത്തിനർഹയായത്. ഭർത്താവായ മഹേഷ് സുഗന്ധിയുടെ പേരിൽ സെപ്റ്റംബർ 1 ന് എടുത്ത മില്ലേനിയം മില്യണയർ സീരീസ് 369 ൽ ടിക്കറ്റ് നമ്പർ 1750 ലൂടെയാണ് ഭാഗ്യം വന്ന് ചേർന്നത്.

സുഗന്ധിയുടെ ഭർത്താവ് ഒരു ലെബനൻ, ഒരു ഫിലിപ്പിനോ അടക്കം 10 ഇന്ത്യൻ സഹപ്രവർത്തകരും ചേർന്നാണ് ഈ ടിക്കറ്റ് സുഗന്ധിയുടെ പേരിൽ എടുത്തത്. സമ്മാനത്തുക ഇവർ എല്ലാവരും തുല്യമായി വിഭജിക്കും.

error: Content is protected !!