fbpx
Info UAE News ഇന്ത്യ എക്സ്പോ 2020 ദുബായ്

എക്സ്പോ 2020 ദുബായ് : ഉദ്ഘാടന വേളയിൽ എ. ആർ റഹ്മാൻ സംഗീതവും

Expo 2020 Dubai: A. during the inauguration. And music by R. Rahman

ലോകത്തിലെ ഏറ്റവും വലിയ മെഗാ ഇവന്റ എക്സ്പോ 2020 ദുബായ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ എക്സ്പോ ഉദ്ഘാടന വേളയ്ക്ക് തിളക്കം നൽകാൻ ഓസ്കാർ നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ എ. ആർ റഹ്മാന്റെ സംഗീതവും ഒരുങ്ങുന്നു

ഒക്ടോബർ 23 മുതൽ റഹ്മാൻ ഒരുക്കിയ രണ്ട് ഗാനങ്ങൾ ഉദ്ഘാടന വേളയിൽ അരങ്ങേറും. ലോകമെമ്പാടുമുള്ള 50 വനിതാ സംഗീതജ്ഞരുടെ അവതരണങ്ങൾ കോർത്തിണക്കിയാണ് പരിപാടി നടക്കുക.

ഫിർദൗസ് ഓർക്കസ്ട്രക്കുവേണ്ടി എ ആർ റഹ്മാന്റെ മാർഗനിർദേശപ്രകാരം 23 രാജ്യങ്ങളിൽ നിന്നുള്ള വനിതാ സംഗീതജ്ഞർ ഒത്തുചേർന്നാണ് ദുബായ് എക്സ്‌പോ 2020-യിൽ ഇത് സംഗീത പരിപാടി അവതരിപ്പിക്കുക.

ഫിർദൗസ് ഓർക്കസ്ട്ര ലോകോത്തര സംഗീതജ്ഞരുടെ കൂട്ടായ്മയാണെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും. എക്സ്പോ 2020 ദുബായിൽ അവരുടെ കലാപ്രകടനത്തിന് സാക്ഷ്യം വഹിക്കുന്നത് ഒരു ഭാഗ്യമായി കാണുന്നുവെന്നും എ. ആർ റഹ്മാൻ പറഞ്ഞു.

 

 

error: Content is protected !!