fbpx
Info അബൂദാബി എക്സ്പോ 2020 ദുബായ്

എത്തിഹാദ് എയർവേയ്‌സ് യാത്രക്കാർക്ക് സൗജന്യ എക്സ്പോ 2020 ദുബായ് ടിക്കറ്റുകൾ

The Expo 2020 venue is a 45-minute drive from Abu Dhabi, "the perfect place to stay in the capital while visiting the event"

എത്തിഹാദ് എയർവേയ്‌സിൽ അബുദാബിയിലേക്കോ അബുദാബിയിലൂടെയോ പോകുന്ന യാത്രക്കാർക്ക് ഇപ്പോൾ എക്സ്പോ 2020 ദുബായ് സന്ദർശിക്കാനുള്ള സൗജന്യ ടിക്കറ്റ് ലഭിക്കുമെന്ന് എത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. ഈ ഓഫർ ഇന്ന് സെപ്റ്റംബർ 23 ആരംഭിച്ച് 2022 മാർച്ച് 31 വരെ തുടരുമെന്നും ഇത്തിഹാദ് പത്രക്കുറിപ്പിൽ പറഞ്ഞു.

അബുദാബിയിൽ നിന്ന് 45 മിനിറ്റ് യാത്ര ചെയ്താൽ ദുബായ് എക്സ്പോ 2020 വേദിയിൽ എത്താനാകുമെന്നതിനാൽ കൂടുതൽ സമയം കിട്ടുന്ന കണക്ഷൻ ഫ്ലൈറ്റ് യാത്രക്കാർക്കും ഈ ഓഫർ പ്രയോജനപ്പെടുത്താം.

ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായിയും സമാനമായ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.

 

 

 

error: Content is protected !!