fbpx
Info UAE News ദുബായ്

സൗദി അറേബ്യയുടെ 91-ാം ദേശീയ ദിനം : യുഎഇയിൽ ഇന്ന് വെടിക്കെട്ട് ഉള്‍പ്പെടെ നിരവധി ആഘോഷ പരിപാടികള്‍

Saudi Arabia's 91st National Day: Numerous celebrations in the UAE today, including fireworks

ഇന്ന് സെപ്റ്റംബർ 23 ന് സൗദി അറേബ്യ 91-ാം ദേശീയ ദിനം ആഘോഷിക്കുമ്പോൾ ദുബായ് ബുർജ് അൽ അറബിൽ മൂന്ന് മിനിറ്റ് കരിമരുന്ന് പ്രയോഗത്താൽ ആകാശത്തെ പ്രകാശിപ്പിക്കും. ഇന്ന് രാത്രി ബുര്‍ജ് ഖലീഫയടക്കം യുഎഇയിലെ പ്രധാന കേന്ദ്രങ്ങള്‍ സൗദി ദേശീയ പതാകയുടെ നിറമണിയും.

രാത്രി 8 മണിക്ക് ബുര്‍ജ് ഖലീഫയില്‍ സൗദി ദേശീയ പതാക പ്രദര്‍ശിപ്പിക്കും. പാം ഫൗണ്ടനില്‍ എട്ടു മണി മുതല്‍ ഓരോ മണിക്കൂറിലും പ്രത്യേക ഷോ ഉണ്ടാകും.മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍, സ്‌കൈ ദുബായ് എന്നിവിടങ്ങള്‍ പച്ച നിറമണിയും.

സൗദി അറേബ്യയുടെ 91-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് ഡോള്‍ഫിനേറിയത്തില്‍ ഡോള്‍ഫിന്‍ ആന്‍ഡ് സീല്‍ ഷോ കാണുന്നതിനുള്ള ടിക്കറ്റ് നിരക്കില്‍ സെപ്തംബര്‍ 23 മുതല്‍ 25 വരെ 50 ശതമാനം ഇളവുണ്ട്. ഇളവ് ലഭിക്കാന്‍ ഉപഭോക്താക്കള്‍ DTCM50 എന്ന പ്രൊമോ കോഡ് ഉപയോഗിക്കണം.

 

error: Content is protected !!