fbpx
UAE News അജ്‌മാൻ

എടിഎമ്മിൽ നിന്നും കണ്ടെത്തിയ പണം പോലീസിലേൽപ്പിച്ച ഇന്ത്യൻ പ്രവാസിക്ക് അജ്മാൻ പോലീസിന്റെ ആദരവ്.

Ajman police pay tribute to Indian expatriate for handing over cash recovered from ATMs

എടിഎമ്മിൽ നിന്നും കണ്ടെത്തിയ പണം പോലീസിലേൽപ്പിച്ചതിനെത്തുടർന്ന് ഇന്ത്യൻ പ്രവാസിയെ അജ്മാൻ പോലീസ് ആദരിച്ചു.

അജ്മാനിൽ ഒരു എടിഎമ്മിൽ പണം എടുക്കാൻ വന്നയാൾ മെഷീനിൽ നിന്ന് വന്ന രസീത് എടുത്തുവെങ്കിലും പണം എടുക്കാൻ മറന്നു പോകുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സ്വദേശിയായ പാണ്ഡ്യൻ എത്തുകയും പണം വരുന്ന സ്ലോട്ടിൽ നിശ്ചിത തുക കണ്ടെത്തുകയായിരുന്നു. ഒരു പക്ഷെ കുടുംബത്തിന് മരുന്നോ ഭക്ഷണമോ വാങ്ങാനുള്ള പണമായിരിക്കാം ഇത്, പെട്ടെന്നുള്ള തിരക്ക് കാരണമായിരിക്കാം അദ്ദേഹം പണം എടുക്കാൻ മറന്നതെന്ന് കരുതി പാണ്ഡ്യൻ ഉടൻ അജ്‌മാൻ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പണം ഉടൻ തിരികെ നൽകിക്കൊണ്ട് ധാർമ്മിക മാതൃക കാട്ടിയതിനും സത്യസന്ധതയ്ക്കുമാണ് പാണ്ഡ്യനെ ആദരിച്ചതെന്ന് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് ഓഫീസ് ഡയറക്ടർ ലെഫ്. കേണൽ അബ്ദുള്ള ഖൽഫാൻ അബ്ദുള്ള അൽ നുഐമി പറഞ്ഞു.

സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സഹകാരികൾക്ക് പ്രതിഫലം നൽകുന്നതിനുള്ള പോലീസ് വകുപ്പിന്റെ സംരംഭത്തിന്റെ ഭാഗമായി തങ്ങളുമായി സഹകരിക്കുന്ന ആളുകളെ ആദരിക്കാൻ വകുപ്പ് ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

error: Content is protected !!