മലയാള സിനിമാസംവിധായകന് ലാല്‍ജോസ് യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.
ഒരു രാജ്യം നിങ്ങളെ വീണ്ടും കണക്കിലെടുക്കുന്നുവെങ്കില്‍ അത് ആ രാജ്യത്തിന്റെ സൗന്ദര്യം കൊണ്ടല്ല, മറിച്ച് അവരുടെ ആതിഥേയത്വം കൊണ്ടാണെന്നും അവിടുത്തെ സംവിധാനവും അധികൃതരും നിങ്ങളോടും നിങ്ങളുടെ പ്രിയപ്പെട്ടവരോടും ഇടപെടുന്നതിന്റെ രീതി കൊണ്ടാണ്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗോള്‍ഡന്‍ വിസ നൽകിയതിൽ യുഎഇ അധികൃതരോട് നന്ദിയുണ്ടെന്നും ലാല്‍ജോസ് പറഞ്ഞു.യുഎഇ എല്ലായ്പ്പോഴും തനിക്ക് രണ്ടാമത്തെ വീടാണെന്നും ലാല്‍ജോസ് ഫേസ്ബുക്കിൽ കുറിച്ചു
വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
മലയാള സിനിമാ സംവിധാന മേഖലയില്‍ നിന്നും യുഎഇയുടെ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ലാല്‍ജോസ്.ലാൽജോസിന്റെ ഒട്ടു മിക്ക മികച്ച സിനിമകൾക്കും യുഎഇ ലൊക്കേഷനായിട്ടുണ്ട്.