fbpx
Info അന്തർദേശീയം ആരോഗ്യം

കോവിഡിന്റെ ഗുരുതരമായ പതിപ്പ് ഇനി ഉണ്ടാകില്ല : വൈകാതെ ജലദോഷമായി മാറുമെന്നും ഓക്‌സ്‌ഫോര്‍ഡ് ഗവേഷക.

COVID-19 virus likely to get weaker and become a common cold, says Oxford-AstraZeneca vax creator

ലോകത്താകെ പടർന്ന കോവിഡ് ഇനി മാരകമായ ഒരു വേരിയന്റായി മാറാൻ സാധ്യതയില്ലെന്നും ഒടുവിൽ ജലദോഷമായി മാറാമെന്നും ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക വാക്സിൻ സൃഷ്ടിച്ച പ്രൊഫസർ ഡാം സാറ ഗിൽബെർട്ട് പറഞ്ഞു.

വൈറസിനെതിരെ ജനങ്ങള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ച് കഴിഞ്ഞു, പക്ഷേ ഇപ്പോഴും വൈറസ് പകര്‍ച്ചവ്യാധി തന്നെയാണെന്നു യൂണിവേഴ്‌സിറ്റിയുടെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ ടീമിനെ നയിച്ച പ്രൊഫ. ഡാം സാറ ഗിൽബെർട്ട് വ്യക്തമാക്കി. റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഗില്‍ബെര്‍ട്ട്.

ഈ ടീമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വിതരണം ചെയ്യപ്പെടുന്ന ആസ്ട്ര സെനക്ക വാക്‌സിന്‍ സൃഷ്ടിച്ചത്. നമ്മള്‍ ഇതിനകം നാല് വ്യത്യസ്ത കൊറോണ വൈറസുകളുമായി ജീവിക്കുന്നുണ്ടെന്നും ഈ വൈറസും അതുപോലെ സര്‍വ്വസാധാരണമാകുമെന്ന് അവര്‍ അറിയിച്ചു.

error: Content is protected !!