fbpx
Info UAE News അബൂദാബി ദുബായ്

യുഎ ഇയിൽ ഇന്ന് 303 കോവിഡ് കേസുകൾ മാത്രം – SEPTEMBER 24

There are only 303 covid cases in the UAE today - SEPTEMBER 24

യുഎ ഇയിൽ ആശ്വാസമായി ഇന്ന് സെപ്റ്റംബർ 24 ന് 303 പുതിയ കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 373 പേർക്ക് രോഗമുക്തിയും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 303 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 734,275 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 373 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 726,408 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,086 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 5,781 സജീവ കോവിഡ് കേസുകളാണുള്ളത്. 295,983 അധിക കോവിഡ് ടെസ്റ്റുകളിലൂടെയാണ് ഈ 303 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!