fbpx
Info UAE News അബൂദാബി കാലാവസ്ഥ ദുബായ്

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ശക്തമായ പൊടിക്കാറ്റും

Rain and strong dust storms in various parts of the UAE

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ശക്തമായ പൊടിക്കാറ്റും റിപ്പോർട്ട് ചെയ്യപ്പെട്ടു.

അൽ നഹ്ദ, ജുമൈറ, അൽ ഖൂസ് , അൽ കുദ്ര എന്നിവിടങ്ങൾ ഉൾപ്പെടുന്ന റെസിഡൻഷ്യൽ ഏരിയകളിൽ മണൽ വീശിയുള്ള കാറ്റുണ്ടായി. വിവിധ ഭാഗങ്ങളിൽ ഇത് ദൃശ്യപരതയെ തന്നെ ബാധിച്ചു.

ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ ഇന്നുണ്ടായ മഴയുടെ വീഡിയോകൾ നാഷണൽ സെന്റർ ഓഫ് മെട്രോളജി പങ്ക് വെച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെക്കുറിച്ച് ജാഗ്രത പാലിക്കാൻ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കാലാവസ്ഥാകേന്ദ്രം നിരവധി പ്രദേശങ്ങളിൽ യെല്ലോ & റെഡ്‌ അലർട്ടുകൾ നൽകിയിട്ടുണ്ട്.

error: Content is protected !!