fbpx
Info UAE News അബൂദാബി

സിഗ്നൽ ഉപയോഗിക്കാതെ വാഹനത്തിന്റെ പെട്ടെന്നുള്ള ദിശ മാറ്റം : അപകട വീഡിയോ പുറത്ത് വിട്ട് അബുദാബി പോലീസ്.

Abu Dhabi police release a video of the accident without changing the signal.

യു എ ഇയിൽ സിഗ്നൽ ഉപയോഗിക്കാതെ വാഹനം പെട്ടെന്ന് ദിശ മാറി റോഡിന് വലത് ഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന മറ്റൊരു വാഹനത്തിൻമേൽ പോയി ഇടിക്കുന്ന അപകട വീഡിയോ ദൃശ്യങ്ങൾ മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്റർ അബുദാബി, സുരക്ഷാ പാത കാമ്പയിനിന്റെയും ‘Your Comment’ initiative’ സംരംഭത്തിന്റെയും ഭാഗമായി അബുദാബി പോലീസ് പുറത്തിറക്കി.

ട്രാഫിക് തടസ്സപ്പെടുത്താതെ ആവശ്യമുള്ളപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നിയുക്തമാക്കിയിട്ടുള്ള റോഡിൽ നിർത്തിയിരുന്ന ഒരു വാഹനത്തിലേക്ക് സിഗ്നൽ ഉപയോഗിക്കാതെ ദിശ മാറിവന്ന ഒരു വാഹനം വന്നിടിക്കുന്ന വീഡിയോ ആണ് അബുദാബി പോലീസ് പുറത്ത് വിട്ടത്‌.

ദിശ മാറി വന്ന വാഹനം കൃത്യസമയത്ത് നിർത്താൻ കഴിയാതെ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ഇടിക്കുകയും രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിലെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് അടിയന്തര സാഹചര്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന റോഡിലേക്ക് ഓവർടേക്ക് ചെയ്യരുതെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. അത്യാഹിത സേവനങ്ങൾ അപകടസ്ഥലത്തേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ഈ റോഡ്‌ അനാവശ്യമായി ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴ ഈടാക്കുകയും ആറ് ബ്ലാക്ക് പോയിന്റുകൾ ലഭിക്കുകയും ചെയ്യും.

error: Content is protected !!