fbpx
Info UAE News ഉമ്മുൽ ഖുവൈൻ

ഉമ്മുൽ ഖുവൈനിനടുത്ത് കാർ ട്രക്കിൽ ഇടിച്ചുകയറി 3 യുവാക്കൾ മരിച്ചു.

ഉമ്മുൽ ഖുവൈനിനടുത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ യുവാക്കൾ സഞ്ചരിച്ച കാർ ട്രക്കിൽ ഇടിച്ചുകയറി മൂന്ന് യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ ട്രക്ക് ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 3 പേരെ ആംബുലൻസിൽ ഉമ്മുൽ ഖുവൈനിലെ ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തുമ്പോഴേക്കും മൂന്ന് പേരും മരിച്ചതായി പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. അമിതവേഗമാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് .

error: Content is protected !!