fbpx
Info UAE News അബൂദാബി കാലാവസ്ഥ

യുഎഇയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനിലയായി 22.9° C രേഖപ്പെടുത്തി : വിവിധയിടങ്ങളിൽ മഴയ്ക്കും സാധ്യത.

The lowest temperature recorded in the UAE today was 22.9 C: Chance of rain in various places.

യുഎഇയിൽ ഇന്ന് ശനിയാഴ്ച രാവിലെ 6:45 ന് കുറഞ്ഞ താപനിലയായി 22.9° C രേഖപ്പെടുത്തിയതായി നാഷണൽ മെറ്റ് ഡിപ്പാർട്ട്‌മെന്റ (NCM) അറിയിച്ചു.

അൽ ദഫ്ര മേഖലയിലെ അൽ ജസീറ B.G യിലാണ് 22.9° C രേഖപ്പെടുത്തിയത്. ജബൽ ജെയ്സിൽ 23.3 ° C ഉം റുവൈസിൽ 23.8 ഉം രേഖപ്പെടുത്തി. ഒരു മാസത്തിനുള്ളിൽ താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും നാഷണൽ മെറ്റ് ഡിപ്പാർട്ട്‌മെന്റ അറിയിച്ചു. ഇന്ന് ശരാശരി താപനില 30 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ന് യുഎഇയിലുടനീളമുള്ള ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഫുജൈറ, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ ഭാഗികമായി മേഘാവൃതമായി കാണപ്പെടുന്നതിനാൽ ഉച്ചയ്ക്ക് ശേഷം മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

 

error: Content is protected !!